News Desk

2021-05-01 10:52:32 pm IST
ധുലെ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റില്‍ നിന്നും മോഷണം നടത്തി ആശുപത്രിയിലെ ജീവനക്കാര്‍. രാജ്യം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്നതിനിടെയാണ് അങ്ങേയറ്റം ക്രൂരവും താലതാഴ്ത്തുന്ന തരത്തിലുള്ള സംഭവം നടന്നത്. മഹാരാഷട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മള്‍ട്ടി സപെഷ്യാലിറ്റി  ആശുപത്രിയിലാണ്  സംഭവം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സ്വയം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷക്കും പ്രധാന്യം നല്‍കി ജാഗ്രത പാലിക്കാനാണ ആരോഗ്യ വിദഗധരും സര്‍ക്കാരും ആവശ്യപ്പെടുന്ന സമയത്താണ് ആശുപത്രി ജീവനക്കാരുടെ ഈ പ്രവൃത്തി. ആശുപത്രിയിലെ ജീവനക്കാരായ നാല് യുവാക്കള്‍ ചേര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ഒരാളുടെ പോക്കറ്റില്‍ നിന്നും 35,000 രൂപയാണ് മോഷടിച്ചത്. സംഭവത്തില്‍  നാലുപേര്‍ക്കെതിരെയും മഹാരാഷട്ര പൊലീസ് നടപടിയെടുത്തിട്ടുണ്ട്.

ആശുപത്രിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ മേഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലത്ത് വെച്ചിരുന്ന മൃതദേഹം യുവാക്കള്‍ ചേര്‍ന്ന് സ്ട്രക്ചറിലേക്ക് എടുത്തുവെക്കുന്നതും ശേഷം ഒരാള്‍ പോയി ഡോര്‍ അടച്ചതിനു ശേഷം മറ്റുള്ളവര്‍ ചേര്‍ന്ന് മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് പഴസ് എടുക്കുന്നതായും വീഡിയോയില്‍ കാണാം. 

രാജ്യത്ത്  ഭീതിപ്പെടുത്തുന്ന മരണനിരക്കും, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപതതയുമൊക്കെ വലിയ പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുമ്പോഴാണ് ഞെട്ടലും നാണക്കേടുമുണ്ടാക്കുന്ന ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH








Top