News Desk

2021-03-01 04:09:09 pm IST
ദോഹ: 2032 ഒളിമ്പികസ് പാരാലമ്പിക് മത്സര ആതിഥേയത്വത്തിനായി ഖത്തറും രംഗത്തെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി 2032 ഒളിമ്പിക്‌സ് ആതിഥേയ രാഷ്ട്രമെന്ന തങ്ങളുടെ പരിഗണന ആസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബേനിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഖത്തറും രംഗത്ത് വന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനി, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളാണ് 2032 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി മുന്‍പന്തിയിലുള്ളത്. 

അന്താരാഷ്ട ഒളിമ്പിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കോട്‌സിന്റെ പ്രത്യേക താല്‍പര്യമാണ് ബ്രിസ്‌ബേനിന് ആതിഥേയത്വം നല്‍കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ എന്നാണ് സൂചനകള്‍. ജര്‍മനി ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഓസ്‌ട്രേലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ജോണ്‍ കോട്‌സിന്റെ അനധികൃത ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2000ല്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനും ആസ്‌ട്രേലിയന്‍ നഗരമായ സിഡ്നിയുടെ പേരില്‍ ജോണ്‍ കോട്‌സ് അനധികൃതമായ രീതിയില്‍ ഇടപെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top