Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: യൂറോപ്പിന്റെ ആകാശത്ത് പറന്ന് ഖത്തറിൽ നിന്നുള്ള ഹോട്ട് എയർ ബലൂൺ.ഖത്തറിലെ വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ ഹസ്സൻ അൽമൗസാവിയുടെ  ഹോട്ട് എയർ ബലൂൺ അസ്ഫറിയാണ് യൂറോപ്പിലെ പാർക്കുകളിൽ പറന്നു  നടക്കുന്നത്‌.

ഓസ്വെസ്ട്രി ബലൂൺ കാർണിവലിൽ പങ്കെടുത്തു  ലണ്ടൻ സ്കൈലൈനിന് മുകളിലൂടെ പറക്കുന്ന 20 വർണ്ണാഭമായ ബലൂണുകളിൽ ഒന്നായിരുന്നു  ഖത്തറിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ.

ഖത്തറിലെ താപനിലയിൽ വർധനവുണ്ടായപ്പോൾ  യൂറോപ്പിലെ നിരവധി പരിപാടികളിൽ പങ്കെടുക്കാൻ അസ്ഫറി ബലൂൺ സഞ്ചാരം  ആരംഭിച്ചു. ഓഗസ്റ്റ് ആദ്യ വാരത്തിൽ ഇറ്റലിയിൽ നടന്ന സാഗ്രാന്റിനോ ചലഞ്ച് കപ്പ് 2019 പതിപ്പിൽ അസ്ഫറി ബലൂൺ പങ്കെടുത്തിരുന്നു.ഒക്ടോബറിൽ ഖത്തറിലേക്ക് മടങ്ങുന്നതിന് മുമ്പ് വേറെ ഫെസ്റ്റിവലിൽ കൂടി പങ്കെടുക്കാൻ പദ്ധതിയിടുന്നുണ്ട്.

ഖത്തറിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ഖത്തർ ദേശീയ ടൂറിസം കൗൺസിൽ , , ഖത്തർ സായുധ സേന, ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവർക്ക് നന്ദി പറയുന്നതായി അൽമൗസാവി വ്യക്തമാക്കി.


Top