News Desk

2021-10-14 02:54:14 pm IST
ദോഹ: രാജ്യത്ത് വാരാന്ത്യം പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. 

എന്നാല്‍ ചില സ്ഥലങ്ങളില്‍ ദൃശ്യപരിധി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഈ കാലയളവില്‍ കാറ്റ് അഞ്ച് മുതല്‍ 15 നോട്ട് മൈല്‍ വരെ വേഗത്തിലോ അല്ലെങ്കില്‍ 20 നോട്ട് മൈല്‍ വരെ വേഗത്തിലോ വീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നാളെ കടലിന്റെ ഉയരം ഒന്നു മുതല്‍ മൂന്ന് അടി വരെ കടല്‍ തീരത്തും രണ്ട് മുതല്‍ നാല് അടി വരെ കടലിലും വ്യത്യാസപ്പെടും. ശനിയാഴ്ച കടലിന്റെ ഉയരം ഒന്നു മുതല്‍ നാല് അടി വരെ കടല്‍ തീരത്തും രണ്ട് മുതല്‍ അഞ്ച് അടി വരെ കടലിലും വ്യത്യാസപ്പെടും. 

വാരാന്ത്യം അനുഭവപ്പെട്ടേക്കാവുന്ന പരമാവധി ദൃശ്യപരിധി നാലു മുതല്‍ ഒന്‍പത് കി.മീ വരെ. ചില സ്ഥലങ്ങളില്‍ രണ്ട് കി.മീ താഴെ ആയിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

അതേസമയം, രാജ്യത്ത് ഒക്ടോബര്‍ 16 ശനിയാഴ്ച 'അല്‍ വാസ്മി'കാലം (മഴക്കാലം) ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. 52 ദിവസം നീളുന്ന ഈ കാലയളവ് രാജ്യത്ത് മഴക്കാലത്തെ സൂചിപ്പിക്കുന്നതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top