News Desk

2021-04-28 10:54:40 am IST

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈനില്‍ വരുത്തിയ മാറ്റങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി ഡിസ്‌കവര്‍ ഖത്തര്‍. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, നേപ്പാള്‍,  പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. 

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. നേരത്തെ ഏഴു ദിവസം ആയിരുന്നു. ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്കുള്ള പുതിയ നിര്‍ദേശമാണ് ഡിസ്‌കവര്‍ ഖത്തര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിശ്ചിത ഹോട്ടലുകള്‍ നീക്കിവെച്ചിട്ടുണ്ട്. ബുക്കിങ്ങിന് പ്രത്യേകം ലിങ്കുകളും ഏര്‍പ്പെടുത്തി. ലിങ്ക് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 

പുതിയ ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ 29 വ്യാഴാഴ്ച രാത്രി 12 മണി മുതലാണ് പ്രാബല്യത്തില്‍ വരിക. അതുകൊണ്ട് തന്നെ 29 മുതലുളള എല്ലാ ബുക്കിങ്ങും ക്യാന്‍സല്‍ ചെയ്തതായി ഡിസ്‌കവര്‍ ഖത്തര്‍ ഇ-മെയില്‍ വഴി ഹോട്ടല്‍ ബുക്ക് ചെയ്തവരെ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. 

ബുക്കിങ് ക്യാന്‍സല്‍ ആവുന്നതോടെ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനു വേണ്ടി വീണ്ടും ബുക്ക് ചെയ്യണം. പുതിയ ബുക്കിങ്ങിന്റെ പൂര്‍ണമായ തുക നല്‍കണം. നേരത്തെ ബുക്ക് ചെയ്തതിന്റെ റീഫണ്ട് 15 ദിവസത്തിനകം തിരികെ ലഭിക്കും.

ഏപ്രില്‍ 28-ന് രാത്രി 11.59-ന് മുമ്പ് ഖത്തറില്‍ എത്തുമ്പോള്‍

ഏപ്രില്‍ 28-ന് രാത്രി 11.59-ന് മുമ്പ് ഖത്തറിലെത്തുകയാണെങ്കില്‍ നിലവിലെ ഡിസ്‌കവര്‍ ഖത്തര്‍ വൗച്ചര്‍ ഉപയോഗിക്കം. ഇവരുടെ ബുക്കിങ്ങിലോ ക്വാറന്‍ൈന്‍ നിബന്ധനകളിലോ മാറ്റം ഉണ്ടെങ്കില്‍ ഖത്തറിലെത്തുന്ന സമയത്ത് വിവരം നല്‍കുന്നതാണ്.

ഒറിജിനല്‍ ഹോട്ടല്‍ ബുക്കിങ്ങിലെയും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാറ്റിവെച്ച ഹോട്ടലിന്റെയും നിരക്ക് തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന ചാര്‍ജ് ഈടാക്കില്ല. ഇന്ത്യക്കാര്‍ക്ക് ലഭ്യമായ ഹോട്ടലിന്റേതിനേക്കാള്‍ കൂടുതലാണ് നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ചാര്‍ജെങ്കില്‍ റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്.

ഏപ്രില്‍ 27-ന് വൈകീട്ട് ഏഴു മണിക്ക് ശേഷമുള്ള ബുക്കിങ്

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യക്കാര്‍ എല്ലാ പുതിയ ബുക്കിങ്ങുകളും ആ രാജ്യങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള ഹോട്ടലുകളില്‍ മാത്രമേ നടത്താവൂ.

നിശ്ചിത ഹോട്ടലുകളില്‍ ബുക്ക് ചെയ്ത വൗച്ചര്‍ ഉണ്ടെങ്കിലേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ.

നിശ്ചിത ഹോട്ടലുകളില്‍ അല്ലാതെ ബുക്ക് ചെയ്യുന്നവരുടെ ബുക്കിങ് റദ്ദാക്കപ്പെടുന്നതും പണം നഷ്ടപ്പെടുന്നതുമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top