News Desk

2021-04-27 10:27:43 am IST
ദോഹ: ഖത്തറിലേക്ക് വരുന്ന ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് ഏര്‍പ്പെടുത്തിയ പുതിയ നിര്‍ദേശങ്ങള്‍ ഏപ്രില്‍ 29 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രലായം. ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ 12 മണി മുതല്‍ നടപടി പ്രബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് പൊതുജനാരോഗ്യമന്ത്രാലയം  ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്.  

പുതിയ നിര്‍ദേശ പ്രകാരം ഈ ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും പത്ത് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.  രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തര്‍ നേരത്തേ ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top