News Desk

2021-05-01 05:48:55 pm IST
ദോഹ: ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍ക്ക് സഹായ പദ്ധതിയുമായി കള്‍ചറല്‍ ഫോറം. സഹമുറിയന്‍'എന്ന വ്യത്യസ്ത പദ്ധതിയുമായാണ്  കള്‍ചറല്‍ ഫോറം രംഗത്തെത്തിയിരിക്കുന്നത്. 

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാവര്‍ക്കും നിലവില്‍ 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. വളരെയേറെ ചിലവേറിയതാണ് ഹോട്ടല്‍ ക്വാറന്റൈന്‍. 3,500 റിയാല്‍ (ഏകദേശം 70,000 രൂപ) മുതല്‍ 8,500 റിയാല്‍ (ഏകദേശം 1.68 ലക്ഷം രൂപ) വരെയാണ്  ക്വാറന്റൈനിന്റെ നിരക്ക്.

മിക്ക പ്രവാസികള്‍ക്കും ഈ തുക ഒറ്റയ്ക്ക് വഹിക്കു പ്രയാസമേറിയ ഒന്നാണ്. ഇതിനാണ് കള്‍ച്ചറല്‍ ഫോറം പരിഹാരം കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരു ഹോട്ടല്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതാണ് 'സഹമുറിയന്‍' പദ്ധതി. ഇത്തരത്തില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പങ്കുവെക്കാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണ്  കള്‍ച്ചറല്‍ ഫോറത്തിന്റെ പുതിയ പദ്ധതി. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കള്‍ച്ചറല്‍ ഫോറം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവില്‍ മലയാളികള്‍ക്ക് മാത്രമാണ് കള്‍ച്ചറല്‍ ഫോറം ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  https://forms.office.com/r/K4JrpvaGz3  എന്ന ലിങ്കില്‍ ആവശ്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top