News Desk

2021-05-09 09:09:49 pm IST
ദോഹ: ഖത്തറിലെ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വറന്റൈന്‍ വ്യവസ്ഥയിലും തട്ടിപ്പ് നടത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ ഹോട്ടല്‍ ക്വറന്റൈന്‍ ചിലവ് വ്യക്തിപരമായി താങ്ങാന്‍ സാധിക്കാത്തവര്‍ മറ്റുള്ളവരുമായി ക്വറന്റൈന്‍ പങ്കിടുകയും ചിലവ് കുറക്കുകയുമാണ് ചെയ്യുന്നത്. 

ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നേ നാട്ടില്‍ വച്ച് ഇക്കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ച് അനുയോജ്യരുമായി ചേര്‍ന്നാണ് പലരും ക്വറന്റൈന്‍ വ്യവസ്ഥകള്‍ ഉറപ്പിക്കുന്നത്. ഇവര്‍ ഒരേ വിമാനത്തില്‍ സഞ്ചരിച്ച് ഖത്തറിലെത്തിയ ശേഷം സംയുക്തമായി ചിലവ് വഹിച്ച് ക്വറന്റൈനില്‍ കഴിയുന്ന രീതിയാണ് പലപ്പോഴും നില നില്‍ക്കുന്നത്. 

എന്നാല്‍ ചിലര്‍ ഹോട്ടല്‍ ക്വറന്റൈന്‍ തുക കൈപ്പറ്റിയ ശേഷം പിന്നീട് മുങ്ങുന്നതായി പ്രവാസികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നു. ഈ കൊവിഡ് കാലത്ത് പലരും ഇതുമൂലം വലിയ രീതിയില്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇന്ത്യ ഉള്‍പ്പടെ ആറുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏപ്രില്‍ ഇരുപത്തിയൊമ്പത് മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top