ദുബൈ: റെസ്റ്റോറന്റിന് നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ജീവനക്കാരില്‍ ഒരാളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം സൗജന്യമായി നല്‍കണമെന്ന് പറഞ്ഞായിരുന്നു പ്രവാസി ഇത്തരത്തില്‍ ഭീഷണി മുഴക്കിയത്.
കഴിഞ്ഞ സെപ്തംബറിലാണ് അല്‍ മുറാഖാബത്ത് ഏരിയയിലെ ഒരു റെസ്റ്റോറന്റിലെത്തിയ 40-കാരനായ മൊറോക്കോ സ്വദേശി സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ, മൊറോക്കോ സ്വദേശി ഇതേ റെസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനാല് ഇയാള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ഉടമസ്ഥ നിര്‍ദേശം നല്‍കിയിരുന്നു.
റെസ്റ്റോറന്റില്‍ പ്രതി മദ്യപിച്ച് എത്തിയാണ് പ്രശ്നം സൃഷ്ടിച്ചത്. ഉടമസ്ഥയുടെ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ റെസ്റ്റോറന്റിന് കേടുപാട് വരുത്തുമെന്നു ജീവനക്കാരനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്‍ ഡിസംബര്‍ 13-ന് അടുത്ത വാദം കേള്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ