News Desk

2020-11-30 08:57:21 pm IST
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ സീറ്റുകളില്‍ ഇക്കുറി അപരന്മാര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അപരയുടെ ഭീഷണിയെത്തുടര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പേരു മാറ്റേണ്ട സ്ഥിതിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 

തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സ്ഥാനാര്‍ഥി ഗായത്രിയുടെ പേരാണ് ഇത്തരത്തില്‍ മാറ്റേണ്ടിവന്നത്. പുതുമുഖ സ്ഥാനാര്‍ഥി ഗായത്രി ബാബു എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നേരത്തേ പരസ്യപ്പെടുത്തിയിരുന്നത്. അതിനിടെയാണ് അപര സ്ഥാനാര്‍ഥിയുടെ ഭീഷണി ഗായത്രിക്ക് നേരിടേണ്ടിവന്നത്. ഇതേത്തുടര്‍ന്നാണ് ഗായത്രിയുടെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുകയായിരുന്നു.

ഗായത്രിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഗായത്രി എസ് നായര്‍ എന്നാക്കി പുതുക്കിയത്. ഇതോടെ തന്റെ പേര് മാറ്റേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കേണ്ട അവസ്ഥയാണ് ഗ്രായത്രിക്ക്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പോസ്റ്റര്‍ മാറ്റി ജാതിപ്പേര് ചേര്‍ത്തു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. എല്‍.ഡി.എഫ് സിറ്റിങ് കൗണ്‍സിലറുടെ മകളാണ് ഗായത്രി. വഞ്ചിയൂരില്‍ കഴിഞ്ഞ തവണ മൂന്ന് വോട്ടിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. ബിജെപിയുടെ അപരന്‍ 41 വോട്ടാണ് പിടിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top