News Desk

2021-05-25 03:14:51 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും സ്വീകരിച്ച ജനങ്ങളുടെ നിരക്ക് 60 ശതമാനം എത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. 

അതേസമയം, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക് ആവണമെങ്കില്‍ കുറഞ്ഞത് 80 ശതമാനം ജനസംഖ്യയെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം രാജ്യത്തെ ചില വിഭാഗം ജനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത് പ്രചരിപ്പിക്കുന്നത് പോലെ നിലവിലെ വാക്‌സിനേഷന്‍ നടപടികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണ് എന്നത് അസംബന്ധമാണ്. 

ഇത്തരം ആളുകള്‍ വാക്‌സിനേഷന്‍ എടുക്കാന്‍ മടികാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഗുരുതര മറ്റു രോഗങ്ങള്‍ ഉള്ളവര്‍ വാക്‌സിനെടുത്തല്‍ ആരോഗ്യ സ്ഥിതി വഷളാവുമെന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേരത്തെ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. 

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആരോഗ്യ വിദഗ്ധന്‍ ഡോ. യൂസുഫ് അല്‍ മസ്ലമണി കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ വിശദമായ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ വാക്‌സിന്‍ നല്‍കൂ എന്നറിയിച്ചിട്ടുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top