News Desk

2021-04-01 06:42:56 pm IST
ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്തു നിന്നും കസ്റ്റംസ് അധികൃതര്‍ വന്‍ ലഹരി വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്തു. കപ്പലിലെ ചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകള്‍ കണ്ടെടുത്തത്. 

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വകുപ്പുമായി സഹകരിച്ച് മറൈന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

1,350 കിലോയോളം പുകയില പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. രാജ്യത്തേക്ക് നിരോധിത ലഹരി വസ്തുക്കള്‍ കടത്തുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കി വരുന്നുണ്ട്. പിടിയിലാകുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top