News Desk

2021-03-09 09:43:04 am IST
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റെയില്‍വേ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതുമരണം. നാലു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ഒരു പൊലീസുകാരന്‍, റെയില്‍വേ ഓഫിസര്‍, സുരക്ഷ ജീവനക്കാരന്‍ എന്നിവരാണ് മരിച്ചത്.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ റെയില്‍വേ ടിക്കറ്റിങ് ഓഫിസിലാണ് തിങ്കളാഴ്ച വൈകിട്ടാണ് തീപ്പിടിത്തം ഉണ്ടായത്. 12-ാം നിലയുടെ ലിഫ്റ്റില്‍നിന്നാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

ലിഫ്റ്റിനുള്ളില്‍ കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. 25ഓളം ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 

റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാത്രി 11 മണിയോടെ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top