2021-06-05 10:55:48 pm IST
ന്യൂഡല്‍ഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ലോകത്ത് വാക്‌സിന്‍ പാസ്‌പോര്‍ട്ട്  ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോട് എതിര്‍പ്പ് അറിയിച്ച് ഇന്ത്യ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്നത് തീര്‍ത്തും വിവേചനമാണെന്നും, വികസ്വര രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കാര്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരിച്ചു. ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ആകെയുള്ള ജനസംഖ്യയില്‍ മൂന്ന് ശതമാനത്തോളം പേര്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. മാത്രമല്ല, വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ബോധ്യമായശേഷം പാസ്പോര്‍ട്ടിനെക്കുറിച്ച് ചിന്തിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നത് അപ്രായോഗികമാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ വാക്സിന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനും പൗരാവകാശങ്ങളില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമാണ് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയം കൊണ്ടുവരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top