Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, ഇരകൾക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്ന പുതിയ അഭയകേന്ദ്രവും പുനരധിവാസ പരിചരണ കേന്ദ്രത്തിവും ഉത്‌ഘാടനം ചെയ്തു. ദേശീയ മനുഷ്യക്കടത്ത് പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത്തിലാണു ദിനാചരണം.

ഇരകളാകുന്നവർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള സംരക്ഷണമാണ് കേന്ദ്രങ്ങൾ നൽകുന്നത്. മനുഷ്യക്കടത്ത് പ്രതിരോധത്തിലെ പുരോഗതിയും ചടങ്ങിൽ വിലയിരുത്തും.റിക്രൂട്മെന്റ് ഏജൻസികളുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് താമസത്തിന് ബുദ്ധിമുട്ട് നേരിടുന്ന തൊഴിലാളികൾക്കുള്ള താൽക്കാലിക അഭയവും ഇവിടെ ലഭിക്കും.

6 വില്ലകളാണ് അഭയകേന്ദ്രത്തിലുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായാണ് സൗകര്യങ്ങൾ. റിക്രൂട്മെന്റ് ഏജൻസിയിൽ നിന്നുള്ള പ്രശ്‌നങ്ങൾ നേരിടുന്ന തൊഴിലാളികൾക്കും മനുഷ്യക്കടത്തിന് ഇരയായവർക്കും കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴി പരാതി നൽകാം.

തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവർത്തനം. കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യകടത്തിനെതിരെ തൊഴിലിടങ്ങളിലും ക്യാംപുകളിലും ബോധവൽക്കരണ ക്യാംപെയ്‌നുകളും നടക്കും. 
Top