News Desk

2021-02-12 09:09:34 pm IST
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും നൂറു കണക്കിന് പ്രവാസി തൊഴിലാളികളെ പിരിച്ചു വിട്ടതായി പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓയില്‍, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍, എന്നിവടങ്ങളില്‍ നിന്നാണ് 433 പ്രവാസി തൊഴിലാളികളെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുവൈത്ത് ഓയില്‍, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ മന്ത്രി മുഹമ്മദ് അല്‍ ഫാരിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

കുവൈത്ത് പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് അല്‍ ഫാരിസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വരുന്ന രണ്ടു വര്‍ഷങ്ങളിലായി 286 വിദേശികള്‍ക്ക് കൂടി ജോലി നഷ്ടമാവും. 

കുവൈത്ത് സര്‍ക്കാര്‍ ഒമ്പതോളം തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് പൗരന്മാര്‍ക്ക് വേണ്ടത്ര രീതിയില്‍ തൊഴില്‍ അവസരങ്ങളുണ്ടാവുന്നില്ല എന്നും സ്വദേശി വത്കരണം വേഗത്തിലാക്കണമെന്നുമാണ് ഒരു വിഭാഗം പൗരന്മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top