News Desk

2021-04-23 06:29:01 pm IST
ദോഹ: ഖത്തറിലെ ഉംസലാലില്‍ വില്‍പ്പന നടക്കാത്തതിനെ തുടര്‍ന്ന് നൂറു കണക്കിന് കിലോ മത്സ്യം നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ബലദിയ ഏര്‍പ്പെടുത്തിയ പുതിയ വില നിയന്ത്രണങ്ങള്‍ മൂലമാണ് കച്ചവടം നടക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായത്. ലേലം വിളിയില്‍ കുറഞ്ഞ ലാഭ വിഹിതത്തിന് മീനെടുക്കാന്‍ ആളുകള്‍ തയ്യാറാവാത്തതും തിരിച്ചടിയായി. 

കച്ചവടം നടക്കാതെ വന്നതോടെയാണ് മത്സ്യ ബന്ധനക്കാര്‍ മീനുകള്‍ കൂട്ടത്തോടെ നശിപ്പിക്കാന്‍ തീരുമാനിച്ചത്. ഖത്തറിലെ ജന പ്രിയ മത്സ്യമായ ഹമൂര്‍ അടക്കം കച്ചവടം നടത്താനാവാത്ത സ്ഥിതിയിലാണ്.

അതേസമയം, ഖത്തറില്‍ പരമ്പരാഗത തൊഴിലായ മത്സ്യ ബന്ധനം ഇന്ന് വലിയ വെല്ലിവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മത്സ്യ ബന്ധനം, വിതരണം, വില നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏകോപനമില്ലാത്തത് ഗൗരവകരമായ പ്രശ്‌നമായി സര്‍ക്കാര്‍ നോക്കി കാണേണ്ടതുണ്ടെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top