News Desk

2021-05-03 08:39:07 pm IST
ഹൈദരാബാദ്: അഞ്ച് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച് ഹൈദരാബാദ് സ്വദേശിനി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കി. ഇന്ത്യന്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008ലാണ് ഹലീമയും കാണാതായ മുഹമ്മദ് നവീദ് അഹമ്മദും വിവാഹിതരാവുന്നത്. 

2014-ലാണ് നവീദ് ജോലി അന്വേഷിച്ച് ഖത്തറിലേക്ക് എത്തുന്നത് എന്നും 2016 വരെ ടെലിഫോണില്‍ തന്റെ ഭര്‍ത്താവുമായി ആശയവിനിമയങ്ങള്‍ നടന്നുവെന്നും ഹലീമ പരാതിയില്‍ പറയുന്നു. 

തുടര്‍ന്നാണ് നവീദ് അപ്രത്യക്ഷമായത്. ഇയാള്‍ ഖത്തറില്‍ ഡ്രൈവര്‍ ജോലിയാണ് ചെയ്തു കൊണ്ടിരുന്നത് എന്നും തന്റെ ഭര്‍ത്താവിനെ കണ്ടു പിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഹലീമയും അവരുടെ രണ്ടു കുഞ്ഞുങ്ങളും ആവശ്യപെടുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top