Breaking News
ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ | ഖ്വാസിം അല്‍ റയ്മിയുടെ മരണം അല്‍-ഖ്വയ്ദ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട് |
2019-08-22 05:50:25pm IST

ഖത്തറിലുള്ള പ്രതിയെ തേടി ഹൈദരാബാദ് പോലീസ് രംഗത്ത്. ഹൈദരാബാദിലെ പ്രശസ്ത ക്രിസ്റ്റൽ കലാകാരനായ സൈദ് അസമതുള്ള (72 ) ആണ് ഖത്തറിലുള്ള അബ്ദുൽസലാം അൽ ക്വാദിയെ തേടി കേസ് രെജിസ്റ്റർ ചെയ്തത് .

മിഡിൽ ഈസ്റ്റിൽ മുഴുവൻ തന്റെ ക്രിസ്റ്റൽ കലാ രൂപങ്ങൾ പ്രൊമോട്ട് ചെയ്യാം എന്ന ഉറപ്പിലാണ് അൽ ക്വാദി ഹൈദരാബാദ് കലാകാരനിൽ നിന്ന് പണം വാങ്ങിയെന്നും പിന്നീട് യാതൊരു വിധത്തിലുള്ള അറിവുമില്ലെന്നും പരാതിയിൽ പറയുന്നു. 2017 ൽ ദോഹയിൽ എക്സിബിഷൻ സംഘടിപ്പിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല.

ഹൈദരാബാദ് കലാകാരന്റെ ക്രിസ്റ്റൽ കലാരൂപങ്ങൾ പ്രതി ദോഹയിൽ വിറ്റഴിച്ചെന്നും ഇതിനു പണം വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ടൈമ്സ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത് .

Top