Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ജറുസലേം: ഗാസ മുനമ്പില്‍ സൈനിക നടപടി ആവശ്യമായി വന്നാല്‍ അതിനു മടക്കില്ലെന്ന് പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇസ്രയേല്‍ യുദ്ധക്കൊതിന്മാരല്ല. എന്നാല്‍, ആവശ്യമായി വന്നാല്‍ ഏത് നീക്കത്തിനും സജ്ജവുമാണെന്നും നെതന്യാഹു വ്യക്തമാക്കി.

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഗാസയില്‍ സൈനിക നടപടികള്‍ക്ക് മുതിരാത്തത് എന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥനമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ അറിയാവുന്നവര്‍ക്ക് എന്റെ നടപടികള്‍ സംബന്ധിച്ചും വ്യക്തമായി അറിയാം.

രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നോക്കിയല്ല താന്‍ ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും ഇനി എടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top