ടെഹ്റാന്: ഇറാനില്‍ രണ്ടിടങ്ങളില്‍ കണ്ടെത്തിയ 'ആണവ വസ്തുക്കളെ' കേന്ദ്രീകരിച്ച് വിവാദം. രാജ്യാന്തര ആണവോര്‍ജ എജന്‍സി (ഐ.എ.ഇ.എ) നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കണ്ടെത്തിയത് യുറേനിയമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഏജന്‍സി.
ആണവായുധം നിര്‍മിക്കാനായി യു.എസ് രഹസ്യമായി യുറേനിയം സംപുഷ്ടീകരിക്കുന്നുവെന്ന മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണം ശരിവയ്ക്കും വിധമാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ആണവായുധ നിര്‍മാണം അജന്‍ഡയിലില്ലെന്ന നിലപാടില്‍ത്തന്നെയാണ് ഇറാന്. ആണവോര്‍ജ ഏജന്‍സിക്ക് ഇറാനില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കാമെന്ന ഉറപ്പു കൂടി 2015-ലെ ആണവകരാറിന്റെ ഭാഗമായുണ്ടായിരുന്നു.
എന്നാല്‍ 2018-ല്‍ കരാറില്‍നിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെ മാസങ്ങളോളം ഏജന്‍സിക്ക് ഇറാനിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഏറെ നാളത്തെ സമ്മര്‍ദത്തിനുശേഷം 2020 ഓഗസ്റ്റിലും സെപ്റ്റംബറിലും പരിശോധനയ്ക്ക് ഇറാന് അനുമതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് രണ്ടിടത്ത് റേഡിയോ ആക്ടിവിറ്റിയുള്ള വസ്തുവിന്റെ സാന്നിധ്യം ഏജന്‍സി പരിശോധകര് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതെവിടെ നിന്നാണ് ലഭിച്ചതെന്നത് ഇപ്പോഴും അവ്യക്തമാണ്.
ആണവ വസ്തുവിന്റെ ഉറവിടം സംബന്ധിച്ചു കൃത്യമായ മറുപടി ഇറാന് നല്‍കാത്ത സാഹചര്യത്തില്‍ പരസ്യശാസനയ്ക്കും ആണവോര്‍ജ ഏജന്‍സി നീങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായി പ്രവര്‍ത്തിക്കാതിരുന്ന കേന്ദ്രത്തില്‍നിന്നാണ് യുറേനിയം സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഐ.എ.ഇ.എ തയ്യാറായിട്ടില്ല. ഏജന്‍സിയിലെ ഇറാന് അംബാസഡറായ ഖാസിം ഗരീബാബാദിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ട്രംപ് ഭരണകൂടം ഇറാനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം അടുത്തയാഴ്ചയ്ക്കുള്ളില്‍ എടുത്തുമാറ്റണമെന്നാണ് ഇറാന് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തയാഴ്ചതന്നെയാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രണ്ടിടത്ത് എങ്ങനെ യുറേനിയം വസ്തുക്കള്‍ കണ്ടെത്തിയെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാത്ത ഇറാന്റെ നടപടിയെ ശാസിക്കാന്‍ ഈ റിപ്പോര്‍ട്ട് ഏജന്‍സി ഉപയോഗിക്കുമെന്നാണു സൂചന.
ഏഴു മാസത്തോളം ഏജന്‍സിയെ പുറത്തുനിര്‍ത്തിയ ശേഷമാണ് 2020 ഓഗസ്റ്റില്‍ രാജ്യത്ത് പരിശോധനയ്ക്ക് ഇറാന് അനുമതി നല്‍കിയത്. അതിനിടെ രണ്ടിടത്തുനിന്നു ശേഖരിച്ച സാംപിളുകളായിരുന്നു ആണവ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇത് യുറേനിയമാണെന്ന് ഏജന്‍സിയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ചിലര്‍ വാര്‍ത്താ ഏജന്‍സി 'റോയിട്ടേഴ്സിനോട്' വ്യക്തമാക്കിയിട്ടുണ്ട്.
ആണവായുധങ്ങളുടെ പ്രധാന ഘടകമാണ് സംപുഷ്ടീകരിച്ച യുറേനിയം. ഇറാന് കൈവശം വച്ചിരിക്കുന്ന യുറേനിയത്തിന്റെ അളവ് ഏജന്‍സിയെ അറിയിക്കണമെന്നാണു കരാര്‍. എവിടെയെല്ലാം യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്നും ആണവായുധ നിര്‍മാണത്തിന് അതുപയോഗിക്കുന്നില്ലെന്നും അറിയിക്കണം. യുറേനിയം സൂക്ഷിച്ചിരിക്കുന്നുവെന്ന് ഇറാന് ഏജന്‍സിയെ അറിയിച്ച ഇടങ്ങളില്നിന്നല്ല പുതിയ സാംപിളുകള്‍ ലഭിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
കണ്ടെത്തിയ യുറേനിയം സംപുഷ്ടീകരിച്ചതല്ലെന്നാണ് വിവരം. അപ്പോഴും കണക്കില്‍പ്പെടാത്ത, രേഖകളിലില്ലാത്ത യുറേനിയം എന്തിന് ഉപയോഗിച്ചു എന്ന് ഇറാന് വ്യക്തമാക്കേണ്ടി വരും. ഇറാനില്‍നിന്നു കണ്ടെത്തിയ ആണവ വസ്തുക്കള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഏജന്‍സിയുടെ കയ്യില്‍ മാത്രമേയുള്ളൂ. അറിയിക്കേണ്ട കുറച്ചു വിവരങ്ങള്‍ മാത്രമാണ് ഏതാനും രാജ്യങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. യുറേനിയം കണ്ടെത്തിയ കാര്യം വ്യക്തമാക്കിയപ്പോള്‍ ഇറാന് നല്കിയ മറുപടിയും ഏജന്‍സിക്കു തൃപ്തികരമായിരുന്നില്ല.
റേഡിയോ ആക്ടീവ് വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റിയപ്പോള്‍ ബാക്കിയായ യുറേനിയമായിരിക്കാം അതെന്നാണ് ഇറാന് പറഞ്ഞത്. എന്നാല്‍ പുതിയ ഇടത്തേക്കു മാറ്റിയ ആണവ വസ്തുക്കളും ഇപ്പോള്‍ കണ്ടെത്തിയ വസ്തുക്കളും തമ്മില്‍ യാതൊരു സാമ്യവുമില്ല. പതിവു പോലെ സംശയം ഉന്നയിക്കുമ്പോള്‍ അതിനുള്ള മറുപടി പരമാവധി വൈകിപ്പിക്കുകയെന്ന തന്ത്രമാണ് ഇറാന് ഇവിടെയും പയറ്റുന്നതെന്നും ഐ.എ.ഇ.എ പ്രതിനിധികള്‍ പറയുന്നു.
കണ്ടെത്തിയ രണ്ട് ഇടങ്ങളില്‍ ഒരിടത്ത് യുറേനിയം 'കണ്‍വേര്‍ഷന്‍' നടന്നതായാണ് ഏജന്‍സി സംശയിക്കുന്നത്. യുറേനിയം സംപുഷ്ടീകരണത്തിനു മുന്നോടിയായുള്ള പ്രക്രിയയാണിത്. യുറേനിയം കണ്ടെത്തിയ രണ്ടാമത്തെ ഇടം സ്ഫോടക പരീക്ഷണം നടത്തിയിരുന്ന സ്ഥലമാണെന്നും കരുതുന്നു. നേരത്തേ ടെഹ്റാനടുത്ത് ടുര്ക്വസാബാദില് ഇറാന് ആണവ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംഭരണകേന്ദ്രം നിര്‍മിച്ചതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇവയ്ക്കൊന്നും ഇതുവരെ ഇറാന് മറുപടി നല്‍കിയിട്ടില്ല.
35 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഐ.എ.ഇ.എയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം അടുത്തയാഴ്ച ചേരാനിരിക്കുകയാണ്. അതേസമയം, ആണവകരാര്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ബൈഡന് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ കരാറിനെ മറികടന്ന് ഇപ്പോള്‍ തുടരുന്ന എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുമെന്നും ഇറാന് അറിയിച്ചിട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉള്‍പ്പെടെ നിര്ത്തിവെയ്പ്പിക്കുന്ന വിധത്തിലായിരിക്കും ബൈഡന്റെ കരാര്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക