News Desk

2020-10-29 11:26:53 pm IST
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) വഴി നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പുതിയ സംവിധാനമൊരുക്കി. ഇനി മുതല്‍ ഐ.സി.സി.യില്‍ പാസ്പോര്‍ട്ടും മറ്റു രേഖകളും പുതുക്കാന്‍ നല്‍കുന്നവര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയാനാവും.

അപേക്ഷാ നമ്പര്‍ ഉപയോഗിച്ച് ഈ ലിങ്ക് വഴിയാണ് ട്രാക്കിങ് സാധ്യമാവുക. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ട്രാക്കിങ് സംവിധാനം വഴി അറിയാം. നടപടികള്‍ വൈകുന്നുണ്ടെങ്കില്‍ അത് സംബന്ധമായ വിവരവും ലഭിക്കും. അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ “Ready at ICC” എന്ന സന്ദേശം ലഭിക്കും. 

കൊവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഐ.സി.സി സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത് എന്ന് അധികൃതര്‍ വ്യക്തമാക്കി.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH


Top