Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ ∙  ഖത്തറിൽ അവധി ആഘോഷിക്കുന്ന ഇന്ത്യൻ പ്രവാസി കുട്ടികൾക്കായി പരിപാടികളുമായി  ഐസിസി  . അവധിക്കാല പരിപാടിയുടെ ഭാഗമായി  ക്ലാസിക്കൽ ഡാൻസ് ക്ലാസ് ഈ മാസം ഒന്നിന് ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 15 വരെയാണ് ക്ലാസ്. 

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി നാടോടിനൃത്തം എന്നിവയാണ് 45 ദിവസത്തെ ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രഗത്ഭരായ നൃത്താധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ക്ലാസിൽ ചേരാത്തവർക്ക് ഇനിയും പങ്കെടുക്കാം. റജിസ്‌ട്രേഷനായി 333 52719 എന്ന നമ്പറിൽ ബന്ധപ്പെടാം.ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് 4.30 മുതൽ 6 വരെയാണ് ക്ലാസ്.

ജൂലൈ 9ന് വൈകിട്ട് 5.30 മുതൽ 7.30 വരെ നർത്തകർക്കായി യോഗയുടെയും സമകാലിക ഡാൻസിന്റെയും ശിൽപശാലയുമുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 664 054 69 എന്ന നമ്പറിൽ ബന്ധപ്പെടണം. കഴിഞ്ഞ ദിവസം പ്രസിദ്ധ നർത്തകി ഭാവന സാഗർ നായിക് നയിച്ച ശിൽപശാലയിൽ 40 ഓളം പേർ പങ്കെടുത്തിരുന്നു. 

വേനൽക്കാല ചെസ്സ് പരിശീലന ക്ലാസും കഴിഞ്ഞ മാസം അവസാനം തുടങ്ങിയെങ്കിലും താൽപര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. 30 ദിവസത്തെ ക്ലാസ് ഈ മാസം 27-ന് സമാപിക്കും. ചെസിലെ തുടക്കക്കാർക്ക് വൈകിട്ട് 4 മുതൽ 6 വരെയും ശരാശരി അറിവുള്ളവർക്ക് വൈകിട്ട് 6 മുതൽ 8 വരെയുമാണ് ക്ലാസ്. ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസുണ്ട്. റജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും 55 42 63 92, 70347 266. 

Top