News Desk

2020-10-20 10:58:17 pm IST
റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ ദുരിതമനുഭവിക്കുന്ന മദ്രസാധ്യാപകര്‍ക്കും സൗദിയിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസി കുടുംബങ്ങള്‍ക്കും ഐ.സി.എഫ് ജിദ്ദ കമ്മിറ്റി 25 ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസഡി കാലത്ത് മതകലാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നത് കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്രസാധ്യാപകര്‍. അവരില്‍ നിന്നും ഏറ്റവും അര്‍ഹരായവരെയാണ് സഹായത്തിനായി പരിഗണിക്കുക. 

കൂടാതെ ജിദ്ദയില്‍ നിന്നും അവധിക്കായി നാട്ടില്‍ പോയി കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരിച്ച് വരാനാവാതെ ജോലിയും വിസയും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസികളെയാണ് സഹായത്തിനായി തിരഞ്ഞെടുക്കുക. 14 ജില്ലകളില്‍ നിന്നും ഐ.സി.എഫിന്റെ മാതൃഘടകമായ കേരള മുസ്ലിം ജമാഅത്ത് മുഖേനയായിരിക്കും ആയിരിക്കും ആളുകളെ കണ്ടെത്തുക.

പ്രസ്ഥാനത്തിന്റെ പ്രദേശിക ഘടകങ്ങള്‍ മുഖേന നവംബര്‍ 30നുള്ളില്‍ സഹായധനം വിതരണം ചെയ്യും. കൊവിഡ് മൂലം ദുരിതമനുഭവിച്ച ആയിരങ്ങള്‍ക്ക് നാട്ടിലും ജിദ്ദയിലുമായി അവശ്യ മരുന്നുകളും ഭക്ഷണവും മറ്റു സേവനങ്ങളും ഐ.സി.എഫ് ലഭ്യമാക്കിയിരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

നാടണയാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന 600 ഓളം പേരെ വന്ദേഭാരത് മിഷന്‍, ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനങ്ങളിലായി സൗജന്യമായി നാട്ടിലെത്തിച്ചു. കൊവിഡ് കാല സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സെന്‍ട്രല്‍ കമ്മിറ്റി 11 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.

പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗത്തിനായുള്ള തൊഴില്‍ പദ്ധതികള്‍ക്കായി ഇതിനോടകം നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്‍കിക്കഴിഞ്ഞു.

പ്രസ്ഥാനത്തിന്റെ ദാറുല്‍ ഖൈര്‍ ഭവന പദ്ധതി, വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസം, കുടിവെള്ള പദ്ധതി തുടങ്ങി പ്രവാസികള്‍ക്കിടയിലും നാട്ടിലും ഈ ഒരു വര്‍ഷക്കാലം 2.4 കോടി രൂപയിലധികം ചെലവഴിച്ചു കൊണ്ടുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ മാസത്തോടെ ജിദ ഐ.സി.എഫ് കമ്മറ്റി പൂര്‍ത്തീകരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH


Top