News Desk

2021-05-18 10:37:19 am IST

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ മാര്‍ഗരേഖയില്‍നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ഐ.സി.എം.ആറിന്റെ നടപടി. 

കൊവിഡ് ഭേദമായവരുടെ രക്തത്തില്‍നിന്ന് പ്ലാസ്മ വേര്‍ത്തിരിച്ചെടുത്ത് അതിലുള്ള ആന്റിബോഡി രോഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതാണ് പ്ലാസ്മ തെറപ്പി. മിക്ക സംസ്ഥാനങ്ങളിലും പ്ലാസ്മ ദാനം ചെയ്യാന്‍ കൊവിഡ് ഭേദമായവരോട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് മാര്‍ഗരേഖ കേന്ദ്രം പുതുക്കിയത്. 

ഈ ചികിത്സാരീതിയോട് ലോകാരോഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. പ്ലാസ്മ തെറാാപ്പിയുടെ അനിയന്ത്രിത ഉപയോഗം വൈറസ് വകഭേദങ്ങള്‍ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top