News Desk

2021-04-16 08:38:48 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തുടരുന്നതിനെ തുടര്‍ന്ന് ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു. ഐ.സി.എസ്.ഇ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സകൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) ആണ് ഇക്കാര്യം അറിയിച്ചത്.  

പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും. മേയ് നാല് മുതല്‍ ജൂണ്‍ ഏഴ് വരെയായിരുന്നു ഐ.സി.എസ്.ഇ പരീക്ഷകള്‍ നടത്താനിരുന്നത്. ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐ.എസ്.സി പരീക്ഷകള്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top