News Desk

2021-02-17 02:56:08 pm IST
കൊച്ചി: ഐ.എഫ്.എഫ്.കെ ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഈ തീരുമാനത്തിലേക്ക് എത്തിയത്. 

ഹൈബി ഈഡന്‍ എം.പി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘാടക സമിതി സലിം കുമാറിനെ അപമാനിച്ചുവെന്ന് വ്യക്തമാക്കിയാണ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സലിം കുമാറിന് പിന്തുണയറിച്ചുള്ള നിശബ്ദ പ്രതിഷേധങ്ങളും ചലച്ചിത്ര മേളയുടെ വേദിയില്‍ നടന്നിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top