News Desk

2021-03-12 10:42:04 pm IST

ദുബൈ: ദുബൈയില്‍ ടാക്സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം (60,000 രൂപയോളം) സമ്മാനം. ദുബൈ ഹല ടാക്സിയാണ് പുതിയ ക്യാംപയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ആപ്പില്‍ ടാക്‌സി ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തും. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ മൂന്ന് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തും. ഇത്തരത്തില്‍ മൂന്ന് മിനിറ്റിനുള്ളില്‍ വാഹനം പിക് അപ് ലൊക്കേഷനില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം കരീം ക്രെഡിറ്റ് ലഭിക്കും. 

ഇത് നറുക്കെടുപ്പിലേക്ക് യാത്രക്കാരനുള്ള എന്‍ട്രിയാണ്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഹല ടാക്സി '3 മിനിറ്റ് അറൈവല്‍ ടൈം' ക്യാംപയിന്‍ പ്രഖ്യാപിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top