News Desk

2021-03-30 05:14:57 pm IST

മുംബൈ: ഏപ്രില്‍ ഒന്നു മുതല്‍ ചില പൊതുമേഖലാ ബാങ്കുകളുടെ ഐ.എഫ്.എസ്.സി കോഡ് മാറും.  ലയനപ്രക്രിയ പൂര്‍ത്തിയായതോടെയാണ് ഐ.എഫ്.എസ്.സി കോഡില്‍ മാറ്റം വരുത്തുന്നത്. 

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഐ.എഫ്.എസ്.സി കോഡ് നിലവില്‍ വരിക.
 
നിശ്ചിത തീയതി മുതല്‍ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടക്കാനായി പുതിയ ഐ.എഫ്.എസ്.സി കോഡ് ഉപയോഗിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലെണ്ണം ആകുന്നതോടെയാണ് പുതിയ ഐ.എഫ്.എസ്.സി കോഡുകള്‍ നിലവില്‍ വരുന്നത്. 

ആന്ധ്രാ ബാങ്കും കോര്‍പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്കുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്കിലാണ് ലയിച്ചത്. 

ലയിക്കുന്ന ബാങ്കുകളുടെ ഐ.എഫ്.എസ്.സി, എം.ഐ.സി.ആര്‍ കോഡ് മാറി ഏതു ബാങ്കിലാണോ ലയിക്കുന്നത് അതിന്റെ കോഡാകും. പുതിയ ഐ.എഫ്.എസ്.സി, എം.ഐ.സി.ആര്‍ കോഡുകളോടു കൂടിയ ചെക്ക് ബുക്ക് വാങ്ങണമെന്ന് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top