News Desk

2021-04-04 06:45:32 pm IST

ഗുവാഹട്ടി: സഹപാഠിയായ വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ച ഗുവാഹട്ടി ഐ.ഐ.ടിയിലെ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ഐ.ടി.യിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐ.ഐ.ടി അധികൃതരുടെയും പരാതിയില്‍ അറസ്റ്റു ചെയ്തത്. 

ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയെ സഹപാഠിയായ വിദ്യാര്‍ഥി ഹോളി ആഘോഷത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് 29-നായിരുന്നു സംഭവം. ഹോളി ആഘോഷത്തിനായി ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. 

പെണ്‍കുട്ടിയെ പിന്നീട് ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ സമിതിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് ഐ.ഐ.ടി അധികൃതരും പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top