ദോഹ: അനധികൃതമായി മൊബൈല്‍ ഫോണിലൂടെയും ക്യാമറയിലൂടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ഗുരുതരമായ നിയമ ലംഘനത്തിന്റെ പരിധിയില്പെടുമെന്ന് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന തരത്തില്‍ അനധികൃതമായി ഫോട്ടോകള്‍ എടുക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തില്‍ അനധികൃതമായി ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം തടവും പതിനായിരം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ശിക്ഷയായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ ജനങ്ങള്‍ തങ്ങളുടെ ഐ.ഡി നമ്പറോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആരോടും പങ്കുവെക്കരുതെന്നും അടുത്തിടെ നടന്ന വിര്‍ച്വല്‍ സെമിനാറില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക