News Desk

2021-10-15 04:12:43 pm IST
മസ്‌കത്ത്: ഒമാനില്‍ അനധികൃത മത്സ്യ ബന്ധനം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. ഇവര്‍ മത്സ്യ ബന്ധനത്തിന് ഉപയോഗിച്ച 11 ബോട്ടുകളും അധികൃതര്‍ പിടിച്ചെടുത്തു. 

അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ച്ചര്‍ ആന്റ് വാട്ടര്‍ റിസോഴ്‌സസ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ രാജ്യത്ത് മത്സ്യബന്ധനത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവര്‍ മത്സ്യബന്ധനം നടത്തിയതായി അധികൃതര്‍ കണ്ടെത്തി. 

ഒരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടുത്തതായും ഇവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top