News Desk

2021-06-02 07:50:35 pm IST

ദോഹ: ഖത്തറില്‍ നാല് ഭാഷകളില്‍ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കമ്പനികള്‍ തങ്ങളുടെ വലിയ ട്രക്കുകളുടെ കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്ന് പരാതി. പ്രാദേശിക പത്രമാണ് ട്രക്കുകളുടെ നിയമം തെറ്റിച്ചുള്ള അനധികൃത പാര്‍ക്കിങ്ങിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. 

ജനവാസ മേഖലയിലും അനധികൃത പൊതു സ്ഥലങ്ങളിലും ട്രക്കുകള്‍ ദീര്‍ഘ കാലത്തേക്ക് പാര്‍ക്ക് ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കണം. മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന കമ്പനികള്‍ക്കെതിരെ പിഴ ചുമത്തണം. അതോടൊപ്പം മറ്റു വല്ല കരണവുമാണെങ്കില്‍ കമ്പനികളുമായി സംസാരിച്ചു ഇതുമായി ബന്ധപെട്ടു വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിലെ അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top