News Desk

2021-02-11 03:38:04 pm IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോര്‍ഡ് ഒരു കോടി രൂപ നല്‍കിയതില്‍ വിശദീകരണം തേടി കേന്ദ്ര വഖഫ് ബോര്‍ഡ്. തുക നല്‍കിയത് വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് കേന്ദ്ര വഖഫ് ബോര്‍ഡ് അറിയിച്ചു.

പണം വകമാറ്റി ചിലവഴിക്കുന്നത് വഖഫ് ആക്ടിന് വിരുദ്ധമാണെന്നും കേന്ദ്ര വഖഫ് ബോര്‍ഡ് വ്യക്തമാക്കുന്നു. ഒരു കോടി 10 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇക്കാര്യത്തില്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്.

അടുത്ത കമ്മിറ്റിക്ക് ശേഷം വിശദീകരണം നല്‍കാമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അറിയിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്ര വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top