News Desk

2021-03-06 08:33:18 pm IST
കോട്ടയം: അമ്മയുടെ കൈയ്യിലിരുന്ന് തന്നെ അനുകരിച്ച പിഞ്ചു കുഞ്ഞിനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകായാണ് ഈ വീഡിയോ. 

ഉമ്മന്‍ ചാണ്ടിയെ അനുകരിച്ച് കാണിക്കാന്‍ പറയുമ്പോള്‍ മുഖംകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ വിവിധ ഭാവങ്ങള്‍ അനുകരിക്കുകയാണ് കുട്ടി. പലതവണ ഇത് കുട്ടി ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീട്ടിലെ സ്വീകരണമുറിയിലുള്ള ടിവിയിലൂടെയാണ് ഉമ്മന്‍ ചാണ്ടി കൊച്ച് ആരാധകന്റെ അനുകരണം കണ്ടത്. 

'പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്; വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം..' വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top