News Desk

2021-04-10 05:05:38 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജോലിസ്ഥലത്ത് ജീവനക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ ഓഫീസില്‍ പ്രവേശന അനുമതിയുള്ളൂ. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

സാമൂഹിക അകലം പാലിക്കുക, പരസ്പരം ആളുകള്‍ക്കിടയില്‍ കുറഞ്ഞത് 1.5 മീറ്ററെങ്കിലും ദൂരം വേണം.

എല്ലായ്‌പ്പോഴും നിര്‍ബന്ധമായി ഫേസ് മാസ്‌ക് ധരിക്കുക. ഉപയോഗത്തിന് ശേഷം മാസ്‌ക് സുരക്ഷിതമായി നീക്കം ചെയ്യുക.

ഹസ്തദാനം, ഇടനാഴികളിലെ എന്നിവ കൂടിചേരലുകള്‍ ഒഴിവാക്കുക.

ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ കയ്യുറകളും ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കുക.

ചുമയോ തുമ്മലോ വരുമ്പോള്‍ ടിഷ്യു ഉപയോഗിച്ച് വായയും മൂക്കും മൂടുക.

അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ വായിക്കുകയും പിന്തുടരുകയും ചെയ്യുക

പനി ഉണ്ടെങ്കില്‍ നിങ്ങളുടെ താപനില പരിശോധിച്ച് അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുക

ജോലിസ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ വീട്ടില്‍ തന്നെ ഇരിക്കുക


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top