News Desk

2021-04-08 01:52:33 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയോ രണ്ട് ലക്ഷം റിയാല്‍ പിഴ ശിക്ഷയോ ചുമത്തുമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്. 

കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ പരിപൂര്‍ണ സഹകരണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top