News Desk

2021-02-02 11:20:02 am IST
ദോഹ: ഖത്തറില്‍ അനുവാദമില്ലാതെ ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ട് ചിത്രീകരണം നടത്തിയാല്‍ രണ്ട് വര്‍ഷം തടവോ പതിനായിരം റിയാല്‍ പിഴ ശിക്ഷയോ ലഭിക്കേണ്ട കുറ്റകൃത്യമാണെന്ന് രാജ്യത്തെ പ്രമുഖ നിയമ വിദഗ്ധന്‍ അഹമ്മദ് അബ്ദുല്ല അല്‍ സുബാഈ ചൂണ്ടിക്കാട്ടി. 

ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചതോടെ ഖത്തറില്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ അനുവാദമില്ലാതെയുള്ള ചിത്രീകരണങ്ങളും വര്‍ധിച്ചു. 

ഇതിന്റെ ഭവിഷ്യത്ത് അറിയാത്തത് മൂലമാണ് നിയമ ലംഘനങ്ങളും വര്‍ധിക്കുന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പിടിക്കപ്പെട്ടാല്‍ കര്‍ശനമായി ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇതെന്നും രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ച് യുവ സമൂഹം ഇത്തരം കാര്യങ്ങളില്‍ അതീവ ജാഗ്രത വച്ച് പുലര്‍ത്തണമെന്നും അല്‍ സുബാഈ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top