2020-02-12 09:00:58 pm IST
അബുദാബി: അബുദാബിയിൽ  ഭാര്യയെ സാഹസികമായി രക്ഷിക്കുന്നതിനടയിൽ  32 കാരനായ മലയാളി യൂവാവിന് ഗുരുതരമായി പൊള്ളലേറ്റു. അബുദാബി അൽ ക്വെയ്‌നിലെ അപ്പാർട്ട്മെന്റിൽ ആണ് തീപിടുത്തം ഉണ്ടായത്.

 90 ശതമാനം പൊള്ളലേറ്റ അനിൽ നിനാൻ അബുദാബിയിലെ മാഫ്രക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഭാര്യ നീനുവിനെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനില മോശമാണെന്ന് പറയപ്പെടുന്നു.

ഇലക്ട്രിക് ബോക്സിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.റാസ് അൽ ഖൈമയിലെ സെന്റ് തോമസ് മാർ തോമ പള്ളി വികാരി റവ. സോജൻ തോമസ് ഇക്കാര്യത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു. ദമ്പതികൾക്ക് നാല് വയസ്സായ ഒരു മകനുണ്ട്. ഭാര്യക്ക് പത്ത് ശതമാനം മാത്രമാണ് പൊള്ളലേറ്റതെന്ന് പോലീസ് സ്ഥിതീകരിച്ചു.  

Top