News Desk

2021-02-15 01:29:24 pm IST
ദോഹ: ദോഹ മുനിസിപ്പാലിറ്റി പരിധിയില്‍ നിന്നും ജനുവരി മുതല്‍ 1700 ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്തതായി ബലദിയ ജനറല്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഹമദ് സല്‍മാന്‍ അല്‍ ഷാഹ്വാനി. നിരവധി തവണ ഉടമസ്ഥര്‍ നല്‍കിയ വാഹനത്തിന്റെ വിലാസത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുകയാണ് ഇത്തരം വാഹനങ്ങള്‍. ഒരു നിശ്ചിത കാലയളവിന് ശേഷം പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കുമെന്നും അല്‍ ഷാഹ്വാനിയെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top