ദുബൈ: മുന്‍കാമുകിയുടെ ഫോണ്‍ മോഷ്ടിച്ച് അതില്‍ നിന്ന് സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു. 34 വയസുകാരന് ആറു മാസത്തെ തടവാണ് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പുറമെ അവരുടെ സഹോദരനും ഭര്‍ത്താവിനും വാട്സ്ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫോണ്‍ മോഷണം പോയെന്നും തന്റെ മുന്കാമുകന് ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നും കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ കാമുകന് വിവാഹശേഷവും ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ കാമുകി ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമെന്നും ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അവ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്.
ഒരു ഷോപ്പിംങ് മാളില്‍ നിന്നാണ് ഇയാള്‍ മുന്‍കാമുകിയുടെ ഫോണ്‍ മോഷ്ടിച്ചത്. ചോദ്യം ചെയ്യലില്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തുവെന്ന് യുവാവ് സമ്മതിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക