News Desk

2021-05-24 09:15:28 pm IST
ഹരിയാന: കൊവിഡിനെ തുരത്താന്‍ മൊബൈല്‍ ഹോമകുണ്ഡം ഒരുക്കി ഹരിയാനയിലെ ജിന്ദ ജില്ലയിലെ ഒരു ഗ്രാമം. മുച്ചക്ര വണ്ടിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മൊബൈല്‍ ഹോമകുണ്ഡം തയ്യാറാക്കിയിരിക്കുന്നത്. കല്‍വയിലെ ആര്യ സമാജം ഗുരുകുലമാണ് കൊവിഡ് മഹാമാരിയില്‍ നിന്ന പ്രദേശത്തെ രക്ഷിക്കാന്‍ മൊബൈല്‍ ഹോമകുണ്ഡം ഒരുക്കിയിരിക്കുന്നത്.

ജിന്ദിലെ ഗ്രാമങ്ങളില്‍ കൊവിഡ് ലക്ഷണങ്ങളുള്ള ആളുകളുടെ മരണം വര്‍ധിച്ചതോടെയാണ് സമാജം മൊബൈല്‍ ഹോമകുണ്ഡം  കൊണ്ടു വന്നത്. ഇത് വായുവിലെ വൈറസിനെ കൊല്ലുമെന്നും ഇതിനോടകം രോഗം ബാധിച്ചവരെ ഭേദമാക്കാന്‍ സഹായിക്കുമെന്ന് സംഘാടകര്‍ കരുതുന്നു. ഇതേ തുടര്‍ന്നാമ് മൊബൈല്‍ ഹോമകുണ്ഡം ഗ്രാമത്തില്‍ നിന്ന് ഗ്രാമത്തിലേക്ക യാത്ര തുടങ്ങിയത്. ശാസത്രത്തിനും മരുന്നിനും ചികിത്സിക്കാന്‍ കഴിയാത്ത ചിലത സുഖപ്പെടുത്താന്‍ യജ്ഞചികിത്സക്ക് സാധിക്കുമെന്നാണ് ഗുരുകുലം അവകാശപ്പെടുന്നത്. 

ഗ്രാമത്തിന് ചുറ്റും ഹോമകുണ്ഡ വണ്ടി സഞ്ചരിക്കും. വണ്ടി ഗ്രാമത്തിലൂടെ കടന്നു പോകുമ്പോള്‍  ഹോമകുണ്ഡത്തിലെ  കനത്ത പുക പ്രദേശത്തെ വലയം ചെയ്യും. ഓരോ 10 മീറ്ററിലും വാഹനം നിര്‍ത്തുകയും ചെയ്യും. വാഹനം നിര്‍ത്തിയിടുമ്പോള്‍ ആളുകള്‍ ചേര്‍ന്ന് 50 ഓളം ഔഷധ സസ്യങ്ങളടങ്ങുന്ന സാമഗ്രികള്‍  ഹോമകുണ്ഡത്തിലേക്ക് മന്ത്രങ്ങള്‍ ചൊല്ലി അര്‍പ്പിക്കുകയും ചെയ്യും. 

ജിന്ദില്‍ മാത്രം 425 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതില്‍ 141 പേരും ഗ്രാമീണരാണ്. കൊവിഡ പരിശോധനകള്‍ വിരളമായതിനാല്‍ തന്നെ ഗ്രാമത്തില്‍ നിന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറവാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസഥര്‍ പറഞ്ഞു.


Top