News Desk

2022-05-11 08:49:02 pm IST
കുവൈത്ത് സിറ്റി: ഏഴുകിലോ ലിറിക്ക പൗഡറും, 10,000 മയക്കുമരുന്ന് ഗുളികകളും കൈവശം വെച്ചതിന് മൂന്ന് പേരെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരില്‍ രണ്ടു പേര്‍ ബിദൂനികളും ഒരാള്‍ സൗദി പൗരനും ആണ്. 

കബദ് ഏരിയയിലെ ഒരു ജാക്കൂറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top