Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-07 05:38:27pm IST

ഖത്തറിൽ മെയ് മാസം രേഖപ്പെടുത്തിയത് 15500 ഗതാഗത നിയമ ലംഘനങ്ങളെന്ന് ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 . 5 ശതമാനം കുറവാണ്.

റെഡ് ലൈറ്റ് സിഗ്നൽ മുറിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണ് മെയ് മാസം രെജിസ്റ്റർ ചെയ്യപ്പെട്ടവയിൽ അധികവും. അതെ സമയം വാഹനാപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വർധിച്ചിട്ടുണ്ട്.

3 . 1 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ റോഡ് നിർമാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ റെക്കോർഡ് സമയത്താണ് പൂർത്തിയാവുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top