News Desk

2021-05-19 01:35:11 pm IST
ദോഹ: ഖത്തറിലെ ഈദ് അവധി ദിവസങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തിയത് 24273  പേരെന്ന് അധികൃതരുടെ റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇന്നലെ വരെയുള്ള കണക്കുകളാണ് അധികൃതര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ പതിനെട്ടോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഈദ് ദിവസങ്ങളില്‍ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. അമിത ഭക്ഷണം മൂലമുണ്ടായ ദഹന കുറവില്‍ നിന്ന് രക്ഷതേടി ചികിത്സക്കെത്തിയവരാണ് ഭൂരിഭാഗം രോഗികളും. 

ഗുരുതര കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും ചികിത്സതേടിയെത്തിയിരുന്നു. 1993 പേര്‍ ആരോഗ്യ മന്ത്രാലയവും ഹമദ് ആശുപത്രി അധികൃതരും സംയുക്തമായി സംഘടിപ്പിക്കുന്ന ടെലിഫോണ്‍ കൗണ്‍സിലിംഗിലൂടെ ചികിത്സ തേടി. രാജ്യത്തെ കാലാവസ്ഥയില്‍ താപനില വര്‍ധിച്ചത് മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും ഈദ് അവധി ദിനങ്ങളില്‍ രോഗികള്‍ ഹമദിലെത്തിയെന്നും പ്രാഥമികാരോഗ്യ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top