News Desk

2021-02-11 12:39:15 pm IST

ദോഹ: ഖത്തറില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വാഹനങ്ങളില്‍ നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 25 പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പരമാവധി നാല് പേര്‍ക്കാണ് ഒരു കാറില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഇതില്‍ വാഹനമോടിക്കുന്ന ഡ്രൈവറും ഉള്‍പ്പെടുന്നുണ്ട്. 

കുടുംബങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഖത്തറിലെ കൊവിഡ് പ്രതിദിന കണക്കുകള്‍ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നതാണ് അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കാന്‍ കാരണമായത്. 

ഒരു വിഭാഗം ജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ നിരന്തരമായി ലംഘിക്കുന്നത് ഗൗരവത്തോടേയാണ് നോക്കി കാണുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top