News Desk

2021-04-26 06:57:40 pm IST
ദോഹ: ഖത്തറില്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരിലെ പുകവലി ശീലമുള്ളവരുടെ നിരക്ക് 25.2%ല്‍ എത്തിയതായി റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പുകവലി നിവാരണ വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

പുകയില ഉല്‍പ്പനങ്ങളുടെ വര്‍ധിച്ച ഉപയോഗം യുവാക്കളില്‍ ഇത്രമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെയധികം ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചാണ് ഹമദ് അധികൃതര്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 

അതെസമയം, അല്‍ വക്ര, അല്‍ ഖോര്‍ എന്നിവടങ്ങളില്‍ പുതിയ രണ്ട് ക്ലിനിക്കുകള്‍ കൂടി പുകവലി നിവാരണത്തിന്റെ ഭാഗമായി ആരംഭിക്കുമെന്ന് ഹമദ് ആശുപത്രി പുകവലി നിവാരണ വിഭാഗം മേധാവി ഡോ അഹമ്മദ് മുല്ല ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar
Top