News Desk

2021-02-02 06:25:36 pm IST

ദോഹ: രാജ്യത്ത് വര്‍ഷം തോറും കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 13.2% വര്‍ധനമാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം 900 പേര്‍ റേഡിയോ തെറാപ്പി ചികിത്സക്ക് വിധേയരായി. കാന്‍സര്‍ ചികിത്സക്കായി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം ഖത്തറില്‍ കുറഞ്ഞിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അത്യാധുനിക ചികിത്സാ രീതികള്‍ ഉപയോഗിച്ച് കാന്‍സര്‍ രോഗികളെ രാജ്യത്ത് സൗജന്യ ചികിത്സക്ക് വിധേയമാക്കുന്ന സംവിധാനവും നിലനില്‍ക്കുന്നുണ്ട്. 

കാന്‍സര്‍ സൊസൈറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിദിനം 150 മുതല്‍ 200 വരെ ആളുകള്‍ക്ക് ചികിത്സയും കാന്‍സര്‍ സംബന്ധമായ ഗൈഡന്‍സുകളും നല്‍കി വരുന്നുണ്ട്. 

2016 മുതല്‍ ഖത്തറില്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രോഗ നിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട് എന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top