2021-03-11 03:16:57 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം ഇതുമായി ബന്ധപ്പെട്ടു 
397 പേര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.

മാസ്‌ക് ധരിക്കാത്തതിന് 368 പേര്‍ക്കെതിരെയും വാഹനങ്ങളില്‍ അനുവവദനീയമായതിലധികം പേര്‍ യാത്ര ചെയ്തതിന് 27 പേര്‍ക്കെതിരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് നടപടികള്‍ എടുത്തിട്ടുള്ളത്. 

വരും ദിവസങ്ങളില്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രോട്ടോകോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ശക്തമായ പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top