News Desk

2021-03-14 02:51:54 pm IST
ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിന് 524 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 515 പേരും സാമൂഹിക അകലം പാലിക്കാത്തതിന് ഒരാളെയും മൊബൈലില്‍ ഇഹ്തിറസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് എട്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു ശക്തമായ പരിശോധനകളുണ്ടാവും. നിയമ ലംഘനക്കാരെ കര്‍ശനമായി ശിക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top